ഓർമ

ഓർമകളുണ്ടായിരിക്കേണം.. ഒക്കെയും വഴിയോര കാഴ്ചകളായിടെണം…

എനിക്കേറ്റവും ഇഷ്ടമുള്ള കവിതകളിൽ ഒന്നാണ് സഫലമി യാത്ര. അതിൽ ഏറെ ഇഷ്ടമുള്ള വരികളാണിത്. ഓർമ എത്ര ശക്തമായ ആഴമുള്ളൊരു പദമാണ്… നമ്മൾ അറിയാതെ നമ്മെ ഓർമിക്കുന്നവർ. ഓർമിച്ചു എന്നു ഒരു സൂചന പോലും നൽകാതെ സ്‌മൃതികളിൽ നിർവൃതി കൊള്ളുന്നവർ. ഓർമകളൊക്കെയും മയിച്ചുവെന്ന് കള്ളം പറഞ്ഞു ഇന്നിലേക്ക് ഊളിയിട്ട് ഇറങ്ങാൻ ശ്രമിക്കുന്നവർ. ആഷിഖ് അബുവിന്റെ happiness project എന്ന അഭിമുഖത്തിൽ ധന്യ വർമ ചോദിക്കുന്നുണ്ട്.. എന്തിനെയാണ് ഏറ്റവും പേടിയുള്ളത്? അദ്ദേഹം പറയുന്ന മറുപടി “എനിക്കേറ്റവും പേടി എന്റെ ഓർമകളെയാണ്. ഏറ്റവും സന്തോഷം തരുന്നതും അത് തന്നെയാണ് “.

തന്മാത്രയിലെ മോഹൻലാലിന്റെ കഥാപാത്രം വേറിട്ട്‌ നില്കുന്നത് ഓർമയിൽ നിന്ന് ബന്ധം നഷ്ടപെട്ട മറ്റൊരു മനുഷ്യനായി ജീവിതം മാറി മറിയുന്നിടത്താണ്. അതെ നല്ലതും ചീത്തയുമായ ഓർമ്മകൾ തന്നെയാണ് എന്നെയും നിങ്ങളെയും ഒക്കെ അർത്ഥമുള്ളതക്കുന്നത്. എങ്കിലും നമുക്കേറ്റവും ഓർമയുണ്ടാവുക വേദനിപ്പിച്ചതും വേദനിക്കപ്പെട്ടതും ഒഴിവാക്കപ്പെട്ടതും പറ്റിക്കപെട്ടതും ഒക്കെയാവും. എല്ലാ സ്നേഹബന്ധങ്ങളിലും ഒടുക്കം വിജയിക്കുന്നത് ദുരഭിമനമാണല്ലോ. നമ്മൾ മാത്രം നല്ലവരാകുന്ന കഥയിൽ നമുക്ക് ഓർമയില്ലാത്ത കുറെ നല്ല ഓർമ്മകൾ സമ്മാനിച്ച വ്യക്തികളെ സ്ഥലങ്ങളെ സാഹചര്യങ്ങളെ ഒക്കെ ഒഴിവാക്കി മുന്നോട്ടു പോകുമ്പോൾ അറിഞ്ഞുകൊണ്ട് മറക്കുകയല്ലേ നമ്മൾ നമ്മളെത്തന്നെ?

MT യുടെ നിന്റെ ഓർമക്ക് വായിച്ചു നിർത്തിയപ്പോൾ ആ ഒരു കഥ ന്തോ കുറച്ചു നാൾ ചിന്തയിലിട്ട് നടന്നു. ശ്രീലങ്കയിൽ യുദ്ധകാലത്തു അച്ഛൻ കൂട്ടിയിട്ട് വന്ന ലീല എന്ന പെൺകുട്ടിയെ വർഷങ്ങൾക്ക് ശേഷം ഓർത്തെടുക്കാൻ അദ്ദേഹം കാണിച്ച മനസിനോട് ഇഷ്ടം തോന്നി. വന്നു കേറിയപ്പോൾ മുതൽ അവൾ ബാഗിൽ നിന്നും വെളിയിലെടുത്തു ഒമനിച്ചു കൊച്ചുവാസുവിനെ കൊതിപ്പിച്ചിരുന്ന ശബ്ദിക്കുന്ന റബ്ബർ മൂങ്ങ. അച്ഛന്റെ മകളാണെന്ന് പറഞ്ഞു എല്ലാവരും ചേർന്ന് അവളെ അവിടുന്നു പറഞ്ഞയക്കാൻ തുനിഞ്ഞപ്പോ എന്തിനെന്നറിയാതെ നൊമ്പരപ്പെട്ട കൊച്ചു വാസുവിന്റെ മനസ്സ്. ഒടുവിൽ അച്ഛന്റെ കൈപിടിച്ചിറങ്ങുമ്പോ ലീല തിരികെ നടന്നു ചെന്ന് വാസുവിനെ ആ റബ്ബർ മൂങ്ങ ഏല്പിച്ചിട്ടാണ് പോകുന്നത്. പറയാതെ തന്നെ,അഭയാർത്ഥിയായ ആ കുഞ്ഞു പെൺകുട്ടി അവന്റെ മോഹത്തെ മനസിലാക്കിയത് എത്ര അത്ഭുതകരമാണ്. അതെ പറയാതെ മനസിലാക്കുന്നവരെ, കടന്നു പോയാലും നന്ദിയോടെ ഓർക്കുന്നവരെ കണ്ടുകിട്ടുക തന്നെ ഭാഗ്യമാണ്. വർഷങ്ങൾക് ശേഷം ലീലയെ പറ്റി എഴുതുമ്പോൾ വാസു എന്ന കൊച്ചു കുട്ടീടെ ബാല്യത്തിലേക് അദ്ദേഹം തിരിച്ചൊരു യാത്ര പോയിരിക്കില്ലേ? അത്പോലെ എത്ര കഥകൾ.. എത്ര ജീവിതങ്ങൾ.. ഓരോ ദിവസവും എത്ര ഓർമകളാണ് സമ്മാനിക്കുന്നത്. നല്ലതിനെ കൂട്ടിവെച്ചു ഓർത്തു ചിരിക്കുമ്പോലെ തന്നെ പ്രധാനമല്ലേ കരഞ്ഞതും തളർന്നതും തെറ്റ് പറ്റിയതുമായ സംഭവങ്ങളെ ഓർമിച്ചു പഠിക്കുന്നതും?

ഓർമ്മകൾ തീരാതിരിക്കട്ടെ.. ഇപ്പോൾ ഓർമിക്കുക എന്നാൽ നന്ദിയുള്ളവളാകുക എന്നൊരു അർത്ഥം കൂടി ഉണ്ടെന്നു തോന്നുന്നു… അതെ memory equates gratitude!! തീരെ ഓർമിക്കാതെ പുതിയ ഇടങ്ങളിലേക്ക് വ്യക്തികളിലേക്ക് ഒകെ സ്വയം പറിച്ചു നടുമ്പോൾ ഓർമിക്കുന്നുണ്ടാവോ ആരെങ്കിലും തൊട്ട് മുൻപ് വരെ ജീവിച്ചതെങ്ങനെയെന്ന്? ഉണ്ടാവാം ഇല്ലാതിരിക്കാം…ഓർമ്മകൾ ഉണ്ടായിരിക്കട്ടെ അവ ജീവനുള്ളതായിരിക്കട്ടെ ✨️✨️

മിഴി ✍️

Rise & Fall

When I read about renowned personalities, I mean people who are out of the normal line, I had this question looping in my head?

How were they able to do this? Yesterday I was listening to Benjamin Hardy’s Tedx about ‘How to turn difficult situations into progress. I got an insight which I never had, maybe I had, but never digged it.

He was telling the story of a trukk driver who was trying to collect wooden pieces and load it. He loaded it maximum and drove a bit length. After that the trukk got stopped. He got down and checked whether the trukk has got some issue with machines inside it. But it was perfect in his eyes. Again he started it and after a bit more distance, again it stopped.

This time he stepped down and observed around it. Then he lifted a few wooden pieces and threw it to the woods. Then he resume the journey. He didn’t had to stop anywhere else after that.

Here, the driver was all perfect and according to his anticipation, trukk must go smoothly. But load was the problem. Sometimes we all have excellent ideas like the exceptional ones whom we admire. The hassle is at the point how we load it and execute it.

Nobody is qualified to do anything great at the time of their birth. It’s about the type of load they are willing to carry and the idea of balancing it without syncing ourselves.

Also there’s a Pygmalion effect in all our lives. But it shouldn’t make us scary to implement what we plan. Slowly, steadily load your trukk. Fall from it. Remove the load and change the load. It’s all our choice. But at the end we are the one who carries and we should be empathetic towards ourselves as well as everything the load gonna affect.

Let’s Rise and Fall…To learn and To grow…

Mizhi✍️

Love!=Love

Through a recent experience I felt so bad about myself and then I observed my thought process and found one thing. People easily get affected by the places, people and objects they love. We build bonds where we feel similar energies. Can we guarantee it will sustain as it was for ever? No!! Sometimes an unexpected occurance of event,moment, word or person can help you realise new things which you never knew before. This fact might hurt you but it’s a process which help you to achieve an adherence with the fact..”nothing is permanent”. Then can we stay with out bonds by being afraid of this fact?? Never!! Just be happy at the moment. Observe the way people treat you and it conveys their inner feeling. How much we say  ‘it’s not like that. I didn’t mean that’, energy never lies. Basically if we don’t wanna loose a person, definitely actions would proportionate that. Once upon a time, there was a me who believed everyone loves back if we love them. But it’s not the same. People find new things everyday and it’s not anyone’s fault. All we can do is to be part of that flow and build a mindset to accept it when it’s known by your brain. Don’t be adamant to yourself and convince ‘it’s not like that’. They know us. It’s their situation’. Ya we can excuse for situations. But the frequency of excuses also matters. In the last one year I found a big flaw in my character and that’s about the conviction I was carrying in my head “if I love, why should they neglect. If they does so, it’s their situation “. But I found it’s a big lie and we have to accept the fact that even if it’s your most beloved… Once detached, it’s all about acceptance and being happy on yourself… Giving the best company you could give you… Treating yourself like a VIP.Hence you can smile at them and be grateful for everything they did. You can continue loving them with their priorities. I know it’s hard. But unless you make hard choices, life is gonna be more rude with you….

As I always believe… Life itself is the best teacher

Mizhi✍️

തനിക്കു താനും പെരക്ക് തൂണും

തലകെട്ടിലുള്ള ചൊല്ല് ഞാൻ പണ്ടെപ്പോഴോ ചാച്ചൻ പറഞ്ഞു കേട്ടിട്ടുള്ളതാണ്… എന്നു വെച്ചാ നമുക്ക് നമ്മളെയുള്ളു എന്നർത്ഥം…

എത്രയൊക്കെ സാമർഥ്യം ഉണ്ടെങ്കിലും തീരെ ദുർബലരായിപോവാറുണ്ട് എല്ലാവരും ഏതെങ്കിലുമൊക്കെ സാഹചര്യത്തിൽ… പരസ്പരം തണലാവുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണു മനുഷ്യന് സഹജീവികളോടും ചുറ്റുപാടുകളോടും ഇണങ്ങാനുള്ള കഴിവ് പരിണമിച്ചു കിട്ടിയതെന്ന് ഞാൻ കരുതുന്നു…. എന്നിരുന്നാലും ഈയിടെയായി എന്റെ സ്വന്തം അനുഭവങ്ങളിൽ നിന്ന് മനസിലായ ഒരു കാര്യമുണ്ട്…

ഒരു വ്യക്തിയേക്കാൾ കൂടുതൽ അടുപ്പം മറ്റൊരു സ്ഥലത്തോട് സാഹചര്യത്തോട് മനുഷ്യരോട് തോന്നിയാൽ അതിനി മുൻപ് എത്ര വലിയ ബന്ധമായിരുന്നാലും അവർക്ക് പുതിയതിനോടൊരു ചായ്‌വു വരും… തീർച്ച… ഒരു കൂട്ടർ അവരുടെ മനസ് തുറന്നു വെക്കുകയും മറ്റേ വശത്തു അവർ പുതിയ കൂടുകളിലേക്ക് ചുരുങ്ങുകയും ചെയ്യുമ്പോ

ഞാൻ പോകുന്നു എന്നതിന് ചിരിച്ചു കൊണ്ട് യാത്രയാക്കാനല്ലാതെ മറ്റെന്തിനാവും…. ഒരു പരിധിക്കപ്പുറത്തുള്ള വിശദീകരണങ്ങളൊക്കെ വ്യക്തി സ്വാതന്ത്ര്യമെന്ന ആശയത്തിന്റെ ചോട്ടിൽ ചത്തു വീഴുമ്പോഴും ഒരു കൂട്ടർ മാത്രം അവരുടെ കഥ പറയാൻ ചെന്ന് കൊണ്ടേയിരിക്കും…. അങ്ങനെയാണത്രെ സൗഹൃദങ്ങൾ പ്രകൃത്യാ മെലിഞ്ഞത്… കൂടെയുണ്ടാകുമ്പോൾ കലഹിക്കാതിരിക്കുന്നതിൽ പരം സേവനങ്ങളൊന്നും തന്നെ പരസ്പരം കൈമാറാനില്ലാത്ത അവസ്ഥയിലേക്ക് എത്തുമ്പോ തോന്നിപോകും ചിലരൊന്നും വേണ്ടിയിരുന്നില്ല… അവർ വരേണ്ടിയിരുന്നില്ല… എന്നാലും എന്റെ വ്യക്തി സ്വാതന്ത്ര്യമേ നീ സ്നേഹത്തേക്കാൾ മുകളിലാണല്ലോ…. അല്ല എനിക്ക് തെറ്റ് പറ്റിയതാണ്…. വ്യക്തിസ്വാതന്ത്ര്യം സ്നേഹമുള്ളവരിലേക്ക് ചുരുങ്ങി പോകുന്നതാണ്….

പറഞ്ഞു വന്നത് പരസ്പരം പങ്കുവെക്കലി ല്ലാത്തിടത്തു നിങ്ങൾ എന്നെപോലെ പറച്ചിലുകാർ മാത്രമായി ഒതുങ്ങി പോകാതിരിക്കുക… അതൊരു മാന്യമായ സ്വയം നീതിയാണെന് മനസിലാക്കുക… അവർക് ചിലപ്പോൾ ആരൊക്കെയോ കാണും… എനിക്ക് ഞാനേയുള്ളു… കേട്ടിരുന്നതിനൊക്കെയും നന്ദിയാണ്… കേട്ടിരുന്നോരോടൊക്കെ സ്നേഹമാണ്… അവരുടെ സ്നേഹം അത് കൂടുതൽ വേണ്ടവരിലേക്ക് പടരുമ്പോൾ മറുവശത്തു നിങ്ങൾ സ്വയം പര്യാപ്തരാവാൻ പഠിക്കുക… തനിക്ക് താനേയുള്ളു… താൻ മാത്രം…

മിഴി ✍️

ഋതുക്കൾ | മനുഷ്യർ

ഋതു ഭേദങ്ങൾ പോലെയാണ് മനുഷ്യരും

ഒരു കാലത്ത് വസന്തം ചൂടുകയും പിന്നീട് ഉണങ്ങി വരണ്ട് തളരുകയും അതും കഴിഞ്ഞു ഉയിർത്തെണീറ്റു തളിർക്കുകയും ചെയ്യുന്ന അതേ പ്രതിഭാസം

പ്രതീക്ഷകളുടെ അറ്റത്തു മനുഷ്യരെ കെട്ടിയിട്ട് വേദനിപ്പിച്ചൊടുവിൽ സ്വയം നിരപരാധിയായി പ്രഖ്യാപിച്ചു നമ്മൾ കടന്നു കളയും

അടുത്തൊരു ഋതുവിൽ ഏറ്റവും നല്ല നായികയോ നായകനോ ആയി വീണ്ടും വേഷ പകർച്ച ചെയ്യും

ഇപ്പോൾ ഞാൻ ശ്രമിക്കുന്നത് എന്നോട് തന്നെ അല്പം സത്യസന്ധത കാണിക്കാനാണ്.. എന്റെ തെറ്റ് കൊണ്ടാണ് മനുഷ്യർ മാറിയതെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കാനും അതല്ല അപ്പുറത്തെ ആളിന്റെ പക്കലെങ്കിൽ അതിനെ മനസിലാക്കാനും ശ്രമിക്കാനാണ്… പ്രതീക്ഷകളുടെ അമിതഭരമില്ലന്ന് കള്ളം പറയുന്നവരുടെ ഗണത്തിൽ ചേരാതെ തെല്ലും നിരാശ കൂടാതെ ജീവിക്കാനാണ്…

നാളെ ഒരിക്കൽ ഏറ്റവും അപരിചിതമായ സ്വരത്തോട് പോലും പുച്ഛം രേഖപെടുത്തി സ്വയം ചെറുതാവാതിരിക്കാൻ ഉള്ള പാകത നേടാനാണ്…

മുന്നോട്ട് പോകുന്തോറും മനസിലാക്കുകയാണ്.. എല്ലാ ഋതുക്കളും നല്ലതല്ല… വസ്തുക്കൾക്കും പ്രകടനങ്ങൾക്കും ഒക്കെ അപ്പുറത്താണ് വൈകാരികമായ പക്വത… വളരെ ചെറിയ ജീവിതദശയിൽ പ്രതികാര ബുദ്ധി ഒക്കെ കാണിക്കുന്ന മനുഷ്യരെ ഒന്നും കണ്ടു മുട്ടാതിരിക്കട്ടെ… കണ്ടുമുട്ടിയാലും പരിചയപ്പെടാതിരിക്കട്ടെ… കണക്കു പറച്ചിലുകളും കുറ്റം പറച്ചിലുകളും സ്വാർത്ഥമോഹങ്ങളും ഇല്ലാതെ സ്വാതന്ത്രമായി സ്നേഹിക്കുന്നവരെ കണ്ടുമുട്ടട്ടെ…

അങ്ങനെ ഉള്ളവരെ കണ്ടുമുട്ടിയാൽ തിരിച്ചറിയാൻ വിഞ്ജാനമുണ്ടാകട്ടെ… പ്രായം വിവേകത്തിന്റെ അളവുകോൽ അല്ലെന്നു ബുദ്ധി തിരിച്ചറിയട്ടെ…

ഋതുഭേദമന്യേ നിലനിൽക്കുന്ന സ്നേഹം പരക്കട്ടെ..

മിഴി ✍️

നിലപാട് ….

“എനിക്കവളെ ഇഷ്ടാണ്. അതിന്റെ കാരണം അവൾക് സ്വന്തായിട്ട് നിലപാടില്ലാത്തതാണ്”.. വളരെ അടുപ്പമുള്ള ഒരു മനുഷ്യൻ അയാൾക്ക് ഒരുപാടിഷ്ടമുള്ള ഒരു സ്ത്രീയെപ്പറ്റി പറഞ്ഞ വാക്കുകളാണ്… അത്ര നിസ്സാരമായിട്ട് അതിനെ ചിന്തിക്കാതെ വിടാൻ തോന്നിയില്ല…

കാലം എത്ര മാറിയാലും പുരുഷനെ ആശ്രയിക്കുന്ന… സ്വന്തം ജീവിതത്തിനു വേണ്ടി വിശ്വാസമുള്ള ഒരു പുരുഷനെ കൊണ്ട് തീരുമാനമെടുപ്പിച്ചു ആ ആശ്രയ മനോഭാവത്തെ ഒരു ആഭരണമായി കരുതുന്ന… പെൺകുട്ടികളെ ഇഷ്ടപെടുന്ന ചെറുതല്ലാത്ത ശതമാനം ആണുങ്ങൾ നമുക്കിടയിൽ ധാരാളമുണ്ടെന്നു സാരം.. ഈ കഥാപാത്രത്തെ പറ്റി കുറെ കേട്ടു കഴിഞ്ഞ് ഞാൻ തിരിച്ചു ചോദിച്ച ചോദ്യങ്ങൾക്കൊന്നും അയാൾ മറുപടി പറഞ്ഞില്ല.. പകരം ആ പെൺകുട്ടിയുടെ നിസഹായാവസ്ഥകളെ പറ്റി പറഞ്ഞു.. വിദ്യാസമ്പന്നയായ അവർ സ്വയം കുറ്റപ്പെടുത്തിയും താരതമ്യപ്പെടുത്തിയും പറയുന്നതൊക്കെയും പിന്തുണച്ചു അവരെ കൂടുതൽ ദുർബലയാക്കുന്നതിനേക്കാൾ എന്ത് കൊണ്ടും മികച്ചതാണ് അവരെ സ്വയം പര്യാപ്തയാക്കാൻ മാത്രം പറത്തി വിടുന്നതെന്ന എന്റെ പ്രസ്താവനയെ അയാൾ കീറിമുറിച്ചു മുളകിട്ടു….

പറഞ്ഞാൽ തിരുത്താനാവാത്ത ചില ഇഷ്ടങ്ങളുടെ അടിസ്ഥാനം ഇത്തരം നിർബന്ധം കലർന്ന ആശ്രയത്വമാണെന്ന് പറഞ്ഞു മനസിലാകുന്നതിൽ ഞാൻ അമ്പേ പരാജയപ്പെട്ടു.. മഞ്ജു വാര്യർ ഏതോ ഇന്റർവ്യൂവിൽ പറയുന്നുണ്ട്.. “എല്ലാ സ്ത്രീയുടെ ഉള്ളിലും ഒരു ശക്തിയുണ്ട്.. അത് തിരിച്ചറിയണം എന്നു മാത്രം”. ഞാൻ അതിനെ ഇച്ചിരി മാറ്റിപറയട്ടെ…”എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു ശക്തിയുണ്ട്”. അത് തിരിച്ചറിയാൻ ചിലപ്പോ വേറെ ഒരാൾ സഹായിച്ചേക്കാം. പക്ഷെ ബാക്കി ചെയ്യേണ്ടത് അത് വ്യക്തികളുടെ തീരുമാനമാവണം എന്ന ചിന്താഗതി ചരിത്രപരമായി മനഃശാസ്‌ത്രപരമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്… ഭാര്യക്ക് എല്ലാം ചെയ്യാൻ കൂടെ പോകുന്ന ഭർത്താവിനെ ആശിക്കുന്ന പെൺകുട്ടികളെയും എപ്പോഴും തങ്ങളെ സ്നേഹിച്ചും ആഹാരം വിളമ്പിയും പരിചരിയ്ക്കുന്ന ഭാര്യയെ വേണമെന്നും വാശിയുള്ള ആൺകുട്ടികളെയും പടച്ചു വിടുന്നത് ഇത്തരം നിലപാടില്ലാത്ത മനുഷ്യരെ മഹത്വവത്കരിക്കുന്നവരാണെന്നു ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്…ഭർത്താവില്ലാത്ത സ്ത്രീ തനിയെ കുഞ്ഞിനെ വളർത്തിയാൽ ആ കുട്ടിക്ക് ഒരു സ്ത്രീ എത്ര നന്നായി അധ്വാനിച്ചു വളർത്തുന്നു എന്നു മനസിലാവും.. അതിനു മറ്റൊരാളിനെ തുണയ്ക്ക് കൂടിയേ തീരു എന്ന് അവർ തന്നെ പറഞ്ഞാൽ ആ കുട്ടിക്ക് മനസ്സിലാവുക ആൺതുണ കൂടാതെ ജീവിതം അസാധ്യമാണെന്നോ മറ്റോ ആവും…ഓരോന്നിനും അതിന്റെതായ പരിണിതഫലങ്ങളുണ്ടാവും… പൃഥ്വിരാജ് സുപ്രിയയെ വിവാഹം കഴിച്ചപ്പോൾ അയാൾ പറഞ്ഞ വാക്കുകൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരിന്നു…”പച്ചക്കറി വിലവിവരമല്ലാത്ത മറ്റെന്തെങ്കിലും ചർച്ച ചെയ്യാൻ കഴിയുന്ന പാർട്ണർ വേണം “. ഈ കാര്യം പറഞ്ഞാൽ എല്ലാവർക്കും അതിനൊന്നും പറ്റില്ലായിരിക്കും. പക്ഷെ സാധ്യതകളൊക്കെ മുന്നിലുള്ളവരും അവൾക് തീരുമാനങ്ങളില്ലാത്തത് കൊണ്ടാണ് എനിക്ക് ഒരുപാടിഷ്ടമെന്ന് പറഞ്ഞു കേൾക്കുമ്പോ ബാക്കി വരുന്ന ശതമാനം പെൺകുട്ടികളൊക്കെ ചുറ്റിപോകുമെന്ന് തോന്നുന്നല്ലോ… കുറച്ചൊക്കെ പുറത്തേക്ക് കടക്കുമ്പോൾ മനുഷ്യർ വിശാലമായി ചിന്തിക്കുമെന്നുള്ള എന്റെ ധാരണകളായിരുന്നു മേല്പറഞ്ഞ സംഭവത്തിലെ പുരുഷകഥാപാത്രം ഉടച്ചു തന്നത്…

പക്ഷെ എന്റെ നിലപാടിൽ മാറ്റമില്ല… ശരിയോ തെറ്റോ എന്തുമായിക്കൊള്ളട്ടെ.. നിലപാടുള്ള സ്ത്രീകൾ… സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്ന സ്ത്രീകൾ സമൂഹത്തിനും കുടുംബത്തിനും സ്ഥാപനത്തിനും ഒക്കെ മുതൽക്കൂട്ട് തന്നെയായിരിക്കും… “ഇന്ദിര നിന്നെ എനിക്കിഷ്ടമാണ് നിനക്ക് നിലപാടില്ലാത്തത് കൊണ്ടെന്നു ഫെറോസ് ഗാന്ധി പറഞ്ഞിരുന്നെങ്കിലോ??” 😂😂

മിഴി ✍️

മുറി…

ഇടയ്ക്കൊക്കെ ഞാൻ ഓർക്കും ഇപ്പോൾ നികുന്നിടതുന്ന് പെട്ടെന്ന് ഒരു തയാറെടുപ്പുമില്ലാണ്ട് എന്നെന്നേക്കുമായി ഇറങ്ങേണ്ടി വന്നാൽ അതിനെ എങ്ങനെയാകും കൈകാര്യം ചെയുവാ എന്ന്… പെട്ടെന്നൊരു ശൂന്യത പുരണ്ട വെപ്രാളം ദേഹമൊട്ടാകെ വരിഞ്ഞു മുറുക്കിയ പോലെ തോന്നി… ഒരു മുറിയോട്…ഒരു കിടപ്പാടത്തോടൊക്കെ ഇത്ര അടുപ്പം, അതും സ്വന്തമല്ലാത്ത ഒന്നിനോടു തോന്നിയത് ന്റെ ദൗർബല്യമാണോന്നൊക്കെ ആലോചിച്ചു…

ഏറെ അടുപ്പമുള്ള മനുഷ്യരുടെ ഇടയിൽ നിന്ന് തീരെ തയാറെടുപ്പില്ലാതെ ഇറങ്ങി പോരേണ്ടി വന്നിട്ടുള്ളപ്പോൾ… ആ മാറ്റങ്ങളോടൊപ്പം വളരാൻ ശ്രമിക്കുന്നത് ഒരു ചെറുത്തു നിൽപ്പാണ്.. അല്ലെങ്കിൽ ആര് വന്നാലും പോയാലും എനിക്കൊരു കുലുക്കവുമില്ലന്ന തെറ്റിധാരണ അത്ര വേഗം ഫലിപ്പിച്ചെടുക്കാൻ കഴിയുമാരുന്നില്ല…

മുറിയൊഴിഞ്ഞാൽ ഞാൻ വരച്ച ചിത്രങ്ങളിലൊക്കെ വീണ്ടും അവർ വെള്ള പൂശുമായിരിക്കും… ആ മുറിക്കുള്ളിൽ ഞാൻ പൊട്ടിച്ചിരിച്ചതും എങ്ങലടിച്ചതും പരിതപിച്ചതും
കലഹിച്ചതും എഴുതിയതും മായ്ച്ചതും കള്ളം പറഞ്ഞതും കേട്ടതും മാറ്റിനിർത്തപ്പെട്ടതും ഒക്കെയും നിശബ്ദമായി കനച്ചു പോകും… അങ്ങനെ നമ്മൾ മുറിയൊഴിയുമ്പോ ഓരോ മനുഷ്യരും വെള്ളയടിക്കുന്നുണ്ട്…..വെച്ച് മാറ്റപ്പെടുന്നുണ്ട്… പ്രകൃത്യ അതങ്ങനെയാണ്.. അങ്ങനെയല്ലാത്ത ഒന്നോ രണ്ടോ മനുഷ്യരെ എങ്കിലും കണ്ട് കിട്ടിയ അത് ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ സാഹചര്യനുസൃതം നിങ്ങൾക് വിളിക്കാം…

നിങ്ങൾ അടയാളപ്പെടുത്താതെ പോകുന്നില്ല… നമ്മളാരും അവശേഷിപ്പുകളില്ലാതെ കടന്ന് പോകുന്നുമില്ല…

മിഴി ✍️

Insomniac diary

You!

Yes you!

She often wonder why did you left her

You might be busy on listening someone else

That’s okay

But she still miss you when her heart weeps to be listened by someone

Her brain naturally recollect your face

The words you gave her when she was extremely down

When she wasn’t able to close her eyes

She thank you for all the stories you told her

Though she didn’t know you were going to give her a life time pain

You could have wait and listen her throughout

You knew that you were the only one with whom she opened up

You know onething

She can love anyone more than you

But she knows well

None else would console her like you

None else could reply her painful thoughts

Still she can love as much she wish

But it doesn’t mean she can forget the warmth you gave in heart

She’s grateful

But during her sleepless nights

She still curse herself for not having you along

All she can do is to love… Love.. Love…

All she can do is to forgive… Forgive… Forgive..

Bcz’ she know, everyone have lost someone who listened them unconditionally

Maybe a mom, a besty, a partner, a brother, a dad or even a stranger who had listened

Unconditional listeners won’t last or we would often loose them..

Like what she did

Or what happened to her

Mizhi✍️

Take me back!!

I can’t stop thinking

I can’t be without counting the days

Sometimes I wish I could born again

Live all the lessons I learnt till now

How can I go back to the moment I born

If I was told by somebody like

Life is all about miracles and twists

Which happens while I am smiling

When I am totally unaware about what I am

I have done many mistakes which was truly right at that time

Can someone please take me back to the moment I born

But my brain shouldn’t forget what I experienced

Especially the bitter pouch of time

I wish I could born again

Mizhi✍️