മുൻപ്…ഇന്നും..ഇനിയും

വേദനകളില്ലാത്ത മനുഷ്യരുണ്ടോ?? അവൾ /അവൻ എപ്പഴും സന്തോഷായിട്ടാണ് എന്നൊക്കെ നമ്മൾ ആരെയെങ്കിലുമൊക്കെ പറ്റി പറഞ്ഞിട്ടുണ്ടാവില്ലേ?

തീർച്ചയായും…. അതവർക്ക് മറ്റൊരു ദുഖവും ഇല്ലാത്തത് കൊണ്ടല്ലെന്ന് അങ്ങനുള്ളവരെ അടുത്തറിഞ്ഞപ്പോഴാണ് അറിഞ്ഞത്… മനുഷ്യന്റെ മനസ് അത്ര ആർദ്രമായ വികാരങ്ങളോട് കാണിക്കുന്ന ഒരു അടുപ്പമുണ്ട്… ചില മനുഷ്യർ അറിഞ്ഞോ അറിയാതെയോ അടുത്തു പോകുന്നത് അങ്ങിനെയാണല്ലോ… പിന്നീട് അവരുടെ സന്തോഷവും സങ്കടവുമൊക്കെ നമ്മുടെയും കൂടെയാവുകയാണ്… നമുക്ക് മാത്രമായൊരിടം പരസ്പരം നിർമിക്കുകയാണ് മെല്ലെ മെല്ലെ…. ഈ വൈകാരിക ബന്ധത്തിന് പുറത്ത് നിൽക്കുന്ന ഗാർഹിക സാമൂഹിക ചുറ്റുപാടുകൾ പലപ്പോഴും മനുഷ്യർ തമ്മിൽ സ്വരച്ചേർച്ച കുറവുകൾ ഉണ്ടാക്കുകയും ചെയ്യും…. മനസിലാക്കാൻ…തിരുത്താൻ…. തയ്യാറാവുന്നിടത്തു ഏതു ബന്ധവും ആ വൈകാരിക ഭംഗി നിലനിർത്തി പോകും…

ഇനി അങ്ങനല്ലാതെയുള്ള ഒരു സ്ഥിതിയുണ്ട്… നമ്മൾ ഒരാളെ ചേർത്തു നിർത്തുമ്പോൾ അയാളുടെ ബന്ധങ്ങൾ കൂടിയാണ് ചേർത്തു പിടിക്കുന്നത്… അതിലുണ്ടാകുന്ന എന്ത് ഏറ്റ കുറച്ചിലുകളും പരസ്പരമുള്ള ഇടപെടലുകളിൽ വ്യക്തമാകും…. പറയാൻ കാത്തു നിക്കാതെ ചോദിച്ചാലും…അടുത്തിരിക്കുന്ന ആളുടെ അവസ്ഥ മനസിലായിട്ടും അയാൾ പറയട്ടെന്ന് കരുതി കാത്തിരുന്നാലും ഉണ്ടാകുക ഒരേ മോശം ഫലം തന്നെയാണ്…

ഉള്ളു തുറന്നു പറയാൻ ഉറപ്പുണ്ടെന്ന് കരുതുന്നവരോട് എത്ര കാലം നമുക്ക് ഓടിയൊളിക്കാൻ പറ്റും? ചില ഇടങ്ങളിൽ കുറച്ചു കഠിനമായി ചിന്തിച്ചു തീരുമാനങ്ങൾ എടുക്കേണ്ടി വരും… അതിന്റെ പരിണിത ഫലം കൊണ്ട് നമുക്ക് വ്യക്തികൾ നഷ്ടമായേക്കാം…. അത് മെല്ലെ മെല്ലെ ഒലിച്ചു പോകുന്നത് കാണാൻ കഴിയും… അപ്പോൾ രണ്ട് ചോയ്സ് ഉണ്ട് നമുക്ക്…

നിങ്ങൾ പോയാലും ഞാൻ ഇങ്ങനെ തുടരുമെന്ന് വെറുതെ ഒരു ചിരി ചാർത്തി നടക്കാം… അല്ലെങ്കിൽ അതോർത്തു എറേനാൾ വേദനിക്കാം… അവരെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കാം.. ഒരിക്കൽ വിണ്ടു പോയ വിശ്വാസങ്ങളെ വീണ്ടെടുക്കാൻ ചിലപ്പോ കഴിഞ്ഞെന്നും വരില്ല…

ഇതിൽ ആദ്യത്തേത് കാണിച്ചു നടക്കുന്ന ഞാൻ അടങ്ങുന്ന ഒരു കൂട്ടത്തെ എനിക്കറിയാം… സത്യത്തിൽ അവർ ആ നഷ്ടങ്ങളെ താലോലിച്ചു ഏറെ കാലം വേദനിച്ചിട്ടുള്ളവരാണ്… അതിൽ നിന്ന് പഠിച്ചവരാണ്… അവർ കരയാത്തവരല്ല.. നമ്മൾ അവരെ ലോലഹൃദയരായ.. എപ്പോഴും സഹതാപം വാങ്ങി ജീവിക്കാൻ കൊതിക്കുന്നവരിൽ നിന്ന് മാറ്റി നിർത്തി ‘bold hearted’ എന്നൊരു അലങ്കാരം ഇട്ട് കൊടുക്കും…ഇത്തരക്കാരും എപ്പോഴും വേദനകൾ പറയുന്ന ഒരു വിഭാഗവും ഒരു വ്യക്തിക്ക് ചുറ്റും നിൽകുമ്പോൾ സ്വഭാവികമായും കദന കഥ പറയുന്നവരിലേക്ക് നമ്മുടെ കണ്ണുകൾ എത്തിച്ചേരും… അവിടെ വൈകാരികമായി പക്വത ഉള്ളത് കൊണ്ട് മാത്രം ആളുകളെ പിടിച്ച് നിർത്താതെ… അവരുടെ പടിയിറക്കത്തെ ചിരിച്ചു കൊണ്ട് നോക്കി നില്കുന്നവരുടെ മനസ്സ് ഒട്ടും പരിഗണിക്കപ്പെടില്ല…

മനുഷ്യർ കരഞ്ഞിട്ടുണ്ട്… ഒരുപാട്… ഏറെ പ്രിയപ്പെട്ട മനുഷ്യർ അങ്ങനെ എത്രയോ നിസാരമായി പരിഹരിക്കാവുന്ന വിഷയങ്ങളിൽ നിന്ന് ഇറങ്ങിപോകുമ്പോൾ…കുഞ്ഞായിരുന്നപ്പോൾ തൊട്ട് ഉള്ള practice ആവും…I always observe what do I feel and then the reaction of people on my feelings… അതിൽ നിന്ന് പഠിക്കുവാ… പെട്ടെന്ന് അസുഖം മാറണമെന്ന് വാശി പിടിക്കുമ്പോലെ പെട്ടെന്ന് സങ്കടം മാറണമെന്ന് കരുതിയിരുന്നു പണ്ട്… ഇപ്പോ അതിനെ കുറച്ചൊന്നു മാറ്റി… സമയമെടുത്തു സങ്കടം മാറട്ടെ… അതിനിടയിൽ ജീവിക്കാൻ ലഭിക്കുന്ന ഓരോ നിമിഷവും അത്ര വിലപ്പെട്ടതാണ്… അതിനു ആ വില കൊടുത്തേ പറ്റു…

നമുക്കിഷ്ടമുള്ളതൊക്കെയും സ്വന്തമാക്കാൻ ഉള്ളതല്ല… വളരെ ചെറിയ ആയുസ്സിൽ ചിരിക്കാൻ കരയാൻ ആഘോഷിക്കാൻ നെടുവീർപ്പെടാൻ ഒക്കെയുള്ള ഒരുപാട് അവസരങ്ങളെ അതിന്റെ പൂർണതയിൽ തന്നെ സ്വീകരിക്കാൻ മുന്പും ഇന്നും ഇനിയെന്നും ജീവിതം പഠിപ്പിക്കുന്നുണ്ട്….

വൈകാരികമായ പക്വത എന്നാൽ അർത്ഥം അവർക്ക് വികാരങ്ങളില്ല എന്നല്ല… മറിച്ച് അവർ അതിനെ മറ്റൊരു കോണിൽ വീക്ഷിക്കുന്നു… സ്വാർത്ഥത ഒരു പടി താഴെ നിർത്താൻ തയ്യാറാവുമ്പോൾ നമ്മുടെ കാര്യങ്ങൾ സ്വയം ചെയ്യാൻ ശ്രമിച്ചു തുടങ്ങും… കൂടെനിൽക്കുക എന്നാൽ കൂടെ നടന്നു തനിയെ നടക്കാൻ കഴിവില്ലാതെ ആക്കുക എന്നല്ല അർത്ഥം എന്നെനിക്കിപ്പോൾ ബോധ്യമുണ്ട്…കുഞ്ഞിലേ ന്റെ ആങ്ങളയ്ക്ക് സ്കൂൾ വിട്ടു വന്നാൽ ഷർട്ട്‌ അഴിക്കാൻ മടിയായിരുന്നു… മമ്മ ഒരു 7 വയസ്സ് വരെ ചെയ്തു കൊടുത്തിരുന്നു… ഒരു ദിവസം മമ്മ mind ചെയ്തില്ല… അവൻ രാത്രി വരെc യൂണിഫോം മാറ്റാതെ ഇരുന്ന് കരഞ്ഞു… അവസാനം അവൻ തന്നെ എങ്ങനെയോ അഴിച്ചു… പിറ്റേന്ന് മുതൽ അവൻ തനിയെ ചെയ്തു… വളർന്ന ശേഷം മമ്മ ഇത് പറഞ്ഞു ചിരിക്കുമ്പോൾ എനിയ്ക്ക് സന്തോഷം തോന്നി…അവനെ വീണ്ടും താങ്ങി നടന്നു വഷളാക്കാതിരുന്ന ആ കരുതലിനോട് ഒരു ബഹുമാനം!!

ഇതൊക്കെയും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഞാൻ വീണ്ടും ഓർമിച്ചെടുത്തു…. ഓർമ്മിക്കാൻ ഇട വന്ന സാഹചര്യത്തോട്… വ്യക്തികളോട്… എനിക്ക് നന്ദി മാത്രം… കാരണം…Upon his grace I keep learning since I close my eyes….

The happy warrior

A group of people who seek happiness .. People who hope to find happiness .. People who try to be constant without being overly happy or sad .. Those who go beyond limits for their own happiness .. Those who sacrifice themselves for others … We fall into any of these long categories

While reading the poem ‘Character of a happy warrior’ by Wordsworth the following lines caught my attention

Looks forward, persevering to the last,
From well to better, daily self-surpast:
Who, whether praise of him must walk the earth
For ever, and to noble deeds give birth,
Or he must fall, to sleep without his fame,
And leave a dead unprofitable name
Finds comfort in himself and in his cause;
And, while the mortal mist is gathering, draws
His breath in confidence of Heaven’s applause:
This is the happy Warrior; this is he
That every man in arms should wish to be.

I made it because I felt it’s worthy enough toling on. Even in the deserted phase,if one could rely upon themselves, I believe they will stand up one day…

Yes I am in the deserted phase

But I can rely me only

Because I know everyone is struggling in one or the other way

I might not be doing all the happy things I used to do

I might not seem smiling as everyone used to see me before

But this is a phase I have to appreciate myself for simply surviving

Be cause this is not new for us

We are all trying to be the ‘ happy warrior’ indeed

Mizhi✍️

കണ്ണ് ചത്തോർ

ചുള്ളിക്കാടിന്റെ ‘ഒരു ഭ്രാന്തൻ’ വീണ്ടും വായിക്കുമ്പോൾ എവിടെയോ വിങ്ങുന്ന പോലെ….

പണ്ട് ഏറെ പരിചയമുണ്ടായിരുന്ന നീല വരകളുള്ള ടെർലിൻ ഷർട്ട്‌ ഉം പാന്റും ധരിച്ച അഭ്യസ്ഥ വിദ്യനായ ആംഗലേയ നോവലുകളിലേക്ക് ബാലചന്ദ്രനെ ആനയിച്ച തിളങ്ങുന്ന കണ്ണുകളുള്ള മോഹനൻ…പ്രീഡിഗ്രിയ്ക്ക് ഉയർന്ന മാർക്കു വാങ്ങിച്ച് IFS മോഹവുമായി UC കോളേജിലേക്ക് പോയ മോഹനനെ മോഹിപ്പിച്ച ത്രിപുരസുന്ദരി… പിന്നീട് പഠനത്തിൽ പിന്നോക്കം പോയപ്പോൾ അയാളെ ഉപേക്ഷിച്ചു പോയവൾ…മയക്കുമരുന്നടിച്ചു ബോധം മറഞ്ഞ മകനെ ഓർത്തു മനം നൊന്തു മരിച്ചു പോയൊരമ്മ… ഒടുവിൽ താളം തെറ്റിയ പാട്ടു പോലായ മോഹനനെ കിട്ടിയ ജോലി കൊണ്ട് പൊന്നു പോലെ നോക്കിയിരുന്ന കൂടപ്പിറപ്പ് അനന്തൻ… അല്പകാലം കഴിഞ്ഞ് അതും ഉപേക്ഷിച്ചു തെരുവിലേക്കിറങ്ങിയ ഭ്രാന്തൻ… ആകസ്മികമായി ആലുവ ബസ്സ്റ്റാൻഡിൽ വെച്ച് മോഹനനേ കണ്ടുമുട്ടുന്ന ബാലൻ…

ഇതിലെ ഒരോ നിമിഷവും അത്ര നൊമ്പരപെടുത്തിക്കളഞ്ഞു.. കണ്ണ് ചത്ത മനുഷ്യർ എത്രയാണ് നമുക്ക് ചുറ്റും..ബാലൻ വീണ്ടും മോഹനനെ മനുഷ്യകോലം നൽകി…അയാൾ വാങ്ങികൊടുത്ത മസാലദോശ ആർത്തിയോടെ കഴിക്കുന്നത് നോക്കി ഇരുന്നപ്പോൾ തീർച്ചയായും അയാളുടെ കണ്ണ് നിറഞ്ഞു കാണും..

വിശപ്പിന് മാത്രമാണ് ഭ്രാന്തില്ലാത്തതെന്ന് തോന്നിയിട്ടുണ്ട്.. വിശന്നിട്ട് ഭ്രാന്താകുന്നു എന്ന പ്രയോഗം തന്നെ തെറ്റാണോ? ഭ്രാന്തിന്റെയും അപ്പുറത്തു.. അബോധത്തിലും തിരിച്ചറിയപ്പെടുന്ന വികാരമാണ് വിശപ്പ്!!!

മോഹനനെ സുഹൃത്തിന്റെ ഭ്രാന്തശുപത്രിയിൽ ഏല്പിക്കണോ അതോ ആലുവ പാലത്തിൽ നിന്ന് തള്ളിയിട്ടു ഈ ലോകത്തിൽ നിന്ന് മോചനം കൊടുക്കണോ എന്ന സംവാദം ഉള്ളിന്റെ ഉള്ളിൽ കൊടുമ്പിരി കൊണ്ടപ്പോ ബാലൻ അയാളെ ആലുവ ബസ്സ്റ്റാൻഡിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചത് തെറ്റായിപോയോ??

ചിലപ്പോഴൊക്കെ അങ്ങനെയാണ് മനുഷ്യർ. നിസ്സഹായതയുടെ പരകോടി എന്നൊക്കെ പറയില്ലേ… നമ്മൾ ഏത് രീതിയിൽ അനങ്ങിയാലും അത് മറ്റൊരാൾക്കു ഒരു മാറ്റവും ഉണ്ടാകാൻ പോണില്ലെന്നും അവരുടെ പാട്ടിനു വിടുന്നതാണ് ഭേദമെന്നും തിരിച്ചറിയുന്നിടത് ഉപേക്ഷയുടെ ക്രൂരമുഖം കൈവരുന്നു…

മോഹനൻ പട്ടിണി കിടന്നു മരിച്ചു എന്ന് ആരോ പറഞ്ഞു കേട്ടപ്പോൾ ബാലൻ നെടുവീർപ്പെട്ടു…. അവിടെ കഥ അയാൾ എഴുതി നിർത്തി… എങ്കിലും അത് ചിന്തകളിൽ അവസാനിച്ചിട്ടുണ്ടാവില്ല… തീർച്ച..

ഞാൻ സങ്കല്പിച്ച മോഹനന്റെ മിഴികൾ… ജീവന്റെ തിളക്കം നഷ്ടപെട്ട.. സ്വപ്‌നങ്ങളുടെ ഭാരമില്ലാത്ത കണ്ണുകൾ… എത്ര കണ്ണുകളാണ് ഇങ്ങനെ തൊട്ട് തൊടാതെ പോയത്… ആകെ ചെയ്യാനാവുന്നത് മിഴിയിലേക്ക് നീർത്തുന്ന അലിവുള്ള നോട്ടങ്ങളായിരുന്നു… ഒരു നിമിഷത്തിൽ ഒരായുസ്സിന്റെ നോവിനെയൊക്കെ വലിച്ചെടുക്കുന്ന പുഞ്ചിരികളായിരുന്നു…ജനനത്തിന് മുന്പും മരണത്തിനു ശേഷവുമുള്ള മൗനത്തിന്റെ കനം തൂങ്ങിയ കണ്ണുകൾ ഇപ്പോൾ മിഴിയോരത്തു വന്നു വെറുതെ മടങ്ങല്ലേയെന്ന് വെറുതെ ആശിക്കാറുണ്ട്.. കാരണം കണ്ണ് ചത്തോരും നമ്മളും തമ്മിൽ ഒരു ഞൊടി ദൂരമേയുള്ളു… ഏറെ ഉള്ളിൽ തട്ടുന്ന ന്തോ ഒരു നോവിന്റെ ദൂരം….

ഇപ്പോൾ നാം ചിരിക്കുന്നുണ്ട്..

ഇപ്പോൾ നാം ചിന്തിക്കുന്നുണ്ട്..

അത് തന്നെ ജീവിതമല്ലേ???

മിഴി ✍️

The paradox of possession

Controlling people want to inhibit freedom, not maximize power. The goal of controlling love isn’t power, the goal is to force another to freely choose us. This is paradoxical.

സ്നേഹം സ്വാർത്ഥമല്ല എന്ന അതെ വസ്തുതയിൽ നിന്നാണ് എന്നെ മാത്രമേ സ്നേഹിക്കാവു ഞാൻ മാത്രമേ സ്നേഹിക്കാവു എന്ന വിരോധഭാസവും ഉടലെടുത്തിട്ടുണ്ടാവുക. നമ്മുടേതെന്നു കരുതി നമ്മൾ പിടിച്ച് നിർത്തി മുറുക്കി ഒടുവിൽ പൊട്ടിപ്പോയ ബന്ധങ്ങൾ ഒക്കെയും വിളിച്ചു പറയുന്നത് ഇതേ വിരോധാഭാസമാണ്.

പണ്ട് ഒരു പെൻസിൽ പോലും എടുത്താൽ പരിഭവിച്ചിരുന്ന എന്നെ ഓർത്തു കട്ട പുച്ഛം തോന്നാറുണ്ട് ഇടയ്ക്ക്. മമ്മയുടെ അടിയാണോ പ്രാർത്ഥനയാണോ ഉപദേശമാണോ എന്നറിയില്ല, അത് ഒരുപരിധി വരെ മുളയിലേ നുള്ളി. സെൽഫ്  പൊസ്സഷൻ നമ്മളെ എല്ലാ പ്രായത്തിലും ഏതെങ്കിലും രൂപത്തിൽ കുറുക്കാറുണ്ടെന്ന് തോന്നുന്നു. അങ്ങനെ അല്ലാത്തവർ ഭാഗ്യവാന്മാർ.

വളരുമ്പോ ഈ പോസ്സെഷൻ ബന്ധങ്ങളിലേക്കാണ് കടന്ന് കയറുക എന്ന് തോന്നുന്നു. സൗഹൃദത്തിൽ.. പ്രണയത്തിൽ.. സഹോദര്യത്തിൽ ഒക്കെയുമുണ്ട്. എന്റേതാണ്.. എന്റേതായിരിക്കണം എന്ന ചിന്ത. അതിനെ സ്നേഹത്തിന്റെ നിറം കൊടുത്ത്  ചിത്രീകരിച്ചു നമ്മളെ ഒക്കെ ആരൊക്കെയോ കുറെ കാലം പറ്റിച്ചിട്ടുമുണ്ട്.. ഇപ്പോഴും പറ്റിക്കുന്നു..ഏതെങ്കിലും വ്യക്തിയോട് സ്ഥലത്തോട് സാഹചര്യത്തോട് വസ്തുക്കളോട് നമുക്കുണ്ടാകുന്ന അഗാധമായ ആത്മബന്ധം ഉണ്ടാക്കുന്ന ഒരു കെട്ടുപാടുണ്ട്. അതിനു ഭംഗിയുണ്ടോന്ന് ചോദിച്ചാൽ ഇപ്പോൾ ഞാൻ പറയും ഇല്ലായെന്ന്. കാരണം നമ്മുടെ സമയത്തിനും മുന്പേ അതുമായി അടുപ്പമുള്ളവർക്കും ഇതേ ചിന്തയ്ക്ക് സാധ്യതയുണ്ട്. വർഷങ്ങളാണ് ബന്ധങ്ങളുടെ ആഴം തീരുമാനിക്കുന്നതെങ്കിൽ പെട്ടെന്ന് കടന്നു വന്നവരുടെ അടുപ്പം മുമ്പുള്ളവരുടെ പോസ്സെഷൻ കാര്യമായിട്ട് കൊട്ടും. അതിനിടയിൽ ഞെരുങ്ങുന്ന വേറെ കുറെ മനുഷ്യരുണ്ട്. ആരെയും വിടാനും നിർത്താനും ആവാതെ നോവുന്നവർ. ആരെയും ഇതിൽ തെറ്റ് പറയാനാവില്ല. എങ്കിലും ഞാൻ adopt ചെയ്ത ഒരു രീതിയുണ്ട്.. എനിക്കത് കുറെയൊക്കെ എഫക്റ്റീവ് ആയി തോന്നിയിട്ടുണ്ട്. ഏകദേശം മാധവിക്കുട്ടി ടൈപ്പ് ചിന്തയാണ് 😜.. സ്വാതന്ത്രമായി വിടുക..നമ്മളും അതെ സ്വാതന്ത്ര്യം ആസ്വദിക്കുക.. സ്വഭാവികമായ സ്വന്തമാക്കൽ വാശികളെക്കാൾ സുഖമുള്ള ഒരുപാട് നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാവും തീർച്ച.. കാരണം യഥാർത്ഥ സ്നേഹം കെട്ടിയിടുന്നില്ല എന്ന് ഞാൻ ഇപ്പോഴും എപ്പോഴും വിശ്വസിക്കുന്നു…

മിഴി ✍️

വാകകൾ പറഞ്ഞത്

കാറ്റു വീശുമ്പോഴൊക്കെ വാകപൂക്കൾ പൊഴിയുന്നുണ്ട്… വെയിലേറ്റ് മങ്ങിയ പൂക്കൾ… ഏതു കാറ്റിൽ അടർന്നു വീഴുമെന്ന് ഓർത്തു വിതുമ്പി നിന്നതാവും ഓരോ വാടിയ പൂവും… ഏതോ കാറ്റത്തു തീർച്ചയായും ഒരു യാത്ര പറച്ചിലിന് കാത്തു നിന്നതാവും വാകമരം.. ഇനിയും പൂക്കുമെന്നും.. വീണ്ടും കാറ്റു തല്ലി കൊഴിക്കുമെന്നും അതിനറിയാം… എന്നിട്ടും അത് നിർഭയം തുടരുന്നില്ലേ… അടർന്നു വീണ മഞ്ഞപ്പരപ്പിലും ഒരു സൗന്ദര്യമുണ്ട്… പച്ച പൊതിഞ്ഞു നിൽക്കുമ്പോഴുള്ളതാണോ വീണു കിടക്കുമ്പോഴാണോ കൂടുതൽ സുന്ദരി എന്ന് അറിയില്ല.. അത് താരതമ്യം ചെയ്യാൻ ആവില്ലെന്ന് തോന്നുന്നു… കോഴിയാൻ അനുവദിക്കാത്ത മരങ്ങളില്ല.. കൊഴിഞ്ഞു വീഴാത്ത പൂക്കളുമില്ല.. രണ്ടും അതിന്റെ ജീവിതചക്രത്തിൽ അനായാസമായി സുന്ദരമായി നടക്കുന്നു…

മനുഷ്യർ ഇങ്ങനെ വിടർന്നും കോഴിഞ്ഞും പോകുമ്പോഴും ഇത്തരമൊരു പ്രതിഭാസം നടക്കുന്നുണ്ടെന്നു തോന്നുന്നു… നമ്മൾ അതിൽ ഒരുപാട് വികാരവിക്ഷോഭങ്ങൾ ചേർത്ത് കലക്കി ഒരു വിരാമത്തിന്റെ… ഒത്തു ചേരലിന്റെ.. സൗരഭ്യമൊന്നും ആസ്വദിക്കാൻ മെനകെടാറില്ല…

ഇങ്ങനൊക്കെ പറയുമ്പോ ഞാൻ സ്വയം ചോദിക്കാറുണ്ട് എന്നിട്ടാണോ മനുഷ്യരെ ഓർത്തു ദുഖിക്കുന്നതെന്ന്… ഫീലിംഗ് പുച്ഛം 😂..

സ്വഭാവികമായ ആ സങ്കടത്തെ വർണിച്ചു പൊലിപ്പിച്ചു അതിൽ ആറാടി അവരെയും നമ്മളെയും വെറുപ്പിച് ഒടുക്കം ഓർമിക്കാൻ സുഖമുള്ള കുറെ നിമിഷങ്ങളെ കൂടി മറക്കാൻ പ്രാർത്ഥിക്കുന്ന അവസ്ഥ എത്തിക്കാതെ നോക്കാൻ ഈ ചിന്തയൊക്കെ കുറച്ചു സഹായിച്ചിട്ടുണ്ടാവണം… ആ രീതിയിൽ ഞാൻ കടപ്പെട്ടിരിക്കുന്നു… കൊഴിഞ്ഞു വീണ പൂക്കളോട്… വാക മരത്തോട്… അതിനെ പിടിച്ച് കുലുക്കുന്ന കാറ്റിനോട്..

വീണ്ടും പൂക്കുമെന്ന് … വീണ്ടും കോഴിയുമെന്ന്.. വീണ്ടും ജീവിക്കുമെന്ന്… കാരണം നമ്മൾ ഒക്കെയും ഭംഗിയായി പൂവിട്ടു കൊഴിയുന്ന വാകകൾ തന്നെ…

മിഴി ✍️

Happy valentine’s day

ഇന്ന് പ്രണയിക്കുന്നവരുടെ ദിനമാണ്.. എന്ന് വെച്ചാൽ പ്രേമിക്കാൻ ഒരു വ്യക്തി സ്വന്തമായിട്ടുള്ളവരുടെ എന്ന് നിർബന്ധമുണ്ടോ എന്ന് അറിയില്ല.. അങ്ങനെ ഇല്ലെന്നു വിശ്വസിക്കാനാണ് ഇഷ്ടം 😜

എനിക്ക് ഹാർട്ട്‌ പോപ്പ് ഡയറി മിൽക്ക് കിട്ടിത് അടുത്ത വീട്ടിലെ ചേച്ചി തന്നിട്ടാണ്..(യ്യോ ദാരിദ്ര്യം സ്റ്റിക്കർ)..ഇന്നലെ തൊട്ട് ഒള്ള സോഷ്യൽ മീഡിയ അക്കൗണ്ട്സ് മൊത്തം ഫീഡിലും സ്റ്റോറിയിലും ഒക്കെ നിറയുന്ന ഫോട്ടോസ്.. സർപ്രൈസസ്..സമ്മാനങ്ങൾ… ഒരുപാട് സന്തോഷം… എന്നാലും ഇടയ്ക്കെവിടെയോ ഒരു പ്രഹസനം ഫീൽ വരാതെയിരുന്നില്ല (ഇത് അല്ലാത്തപ്പോളും ഞാൻ എന്റെ സ്വന്തം സ്റ്റാറ്റസ് ഇടുമ്പോളും തോന്നാറുള്ളതാ😂. Never mind😜)

ഇന്ന് ഞാൻ കണ്ട ഏറ്റവും ഭഗിയുള്ള ഒരു സ്റ്റാറ്റസിലും കാണാൻ കഴിയാത്ത രണ്ട് കാഴ്ചകൾ…Thate made my day… രാവിലെ അമ്മമ്മയുടെ കൂടെ പള്ളിയിൽ പോയി… കയറുമ്പോ അവിടെ പേരും അഡ്രസ് എഴുതുന്ന ഒരു ബുക്കും സാനിറ്റൈസറും വെച്ചിട്ടുണ്ട്… നല്ല പ്രായം ചെന്ന ഒരു അപ്പച്ചനും അമ്മച്ചിയും പള്ളിയിൽ വന്നതാണ്…അപ്പച്ചൻ pen എടുത്തു.. അപ്പോ ന്തോ അവരെ ശ്രദ്ധിച്ചു.. “ചാച്ചാ.. കൈ വിറയ്ക്കുലെ…ഞാൻ എഴുതാം” എന്ന് പറഞ്ഞു അമ്മച്ചി പേന വാങ്ങിച്ചു എഴുതി..ഞാൻ എഴുതിട്ട് കേറുമ്പോ ആ അമ്മച്ചി കുനിഞ്ഞിരുന്നു അപ്പച്ചന്റെ ചെരുപ്പ് ഊരാൻ സഹായിച്ചു..എന്നിട്ട് അപ്പച്ചന്റെ കൈയേൽ പിടിച്ചു തന്നെ എണീറ്റു.. ഇവളെന്താ വായിൽ നോക്കുന്നതെന്ന് ആരേലും നോക്കുന്നുണ്ടോന്ന് പോലും അപ്പോൾ ഓർത്തില്ല… പള്ളിയിൽ കേറിട്ട് ഇറങ്ങുമ്പോ അവസാനത്തെ ബെഞ്ചിൽ അവർ ഇരിപ്പുണ്ട്…കൈയൊക്കെ ചേർതു പിടിച്ച്…വല്ലാത്ത സന്തോഷം തോന്നി…

അത് കഴിഞ്ഞു ഞാനും അമ്മമ്മയും കൂട്ടി ചാച്ചന്റെ കല്ലറയിൽ പോയി In the loving memory of Thekkayil TU John… എന്നെ ഉണ്ണിമോളേന്നു ആദ്യായിട്ട് വിളിച്ച മനുഷ്യൻ…ഒരുനാൾ ഞാനും ഇങ്ങനെ കിടക്കണ്ടതല്ലെന്നൊക്കെ ഓർത്തു..അമ്മമ്മ എന്തൊക്കെയോ പറയുന്നുണ്ടാരുന്നു…ചാച്ചൻ ഉണ്ടായിരുന്നപ്പോ പറഞ്ഞിരുന്ന പോലെ…തുടക്കം മാത്രേ കേട്ടുള്ളു.. “കുറെ ആയില്ലേ ഞാൻ വന്നിട്ട്..”ബാക്കി കേൾക്കാൻ നിക്കാതെ ഞാൻ മാറി.. അവരുടെ പ്രൈവസി മാനിയ്ക്കണമല്ലോ.. തിരിച്ചിറങ്ങുമ്പോ അമ്മമ്മ കണ്ണട മാറ്റി തുടയ്ക്കുന്ന കണ്ടു… കരഞ്ഞു..തീർച്ച.. പിന്നെ ചിരിച്ചു.. ഇറങ്ങുമ്പോ ആദ്യം കണ്ട അപ്പച്ചനും അമ്മച്ചിയും ഗ്രോട്ടോയുടെ അടുത്തു നിൽപുണ്ടാരുന്നു…”ചേട്ടത്തിക്ക് എന്നാ ഒണ്ട്..എമ്പിടി നാളായല്ലോ കണ്ടിട്ട്.. ആരാ കൊച്ചുമോളാണോ “കുറെ ചോദ്യങ്ങൾ ഒന്നിച്ചു ചോദിച്ചു… ആ അമ്മച്ചിയ്ക്ക് തവിട്ടു നിറത്തിൽ ഉള്ള കൃഷ്ണമണിയാണ്…. അതെനിക്കിഷ്ടായി… അവർ തമ്മിൽ കുശലം പറയുമ്പോ ഞാൻ അപ്പച്ചനോട് വെറുതെ കുറച്ചു മിണ്ടി.. കൊല്ലങ്ങളായിട്ട് അറിയാവുന്ന ആരെയോ പോലെ അത്ര സ്നേഹമായിട്ട് ഇവർക്കൊക്കെ എങ്ങനെ പറ്റുന്നു ഇങ്ങനെയവനെന്നോർത്തു… എന്റെ ചാച്ചനും അങ്ങനെ ആയിരുന്നു…”മിടുക്കിയാവണം കേട്ടോ.. ഇടയ്ക്ക് ഇത്പോലെ വരണം അമ്മച്ചിയെ കൂട്ടി ” എന്നൊക്കെ പറഞ്ഞിട്ട് അവർ കൈ പിടിച്ചു ഇറങ്ങിപ്പോയി…

അവർ പോയിക്കഴിഞ്ഞു അമ്മമ്മ പറഞ്ഞു.. “ചാച്ചന്റെ വല്യ ചങ്ങാതി ആയിരുന്നു.. അവർക്ക് മക്കളില്ല.. പള്ളിക്കടുത്താണ് വീട്” എനിക്കെന്തോ വല്ലാണ്ടായി…പിന്നെ അമ്മമ്മ സ്വയം പറഞ്ഞോണ്ട് നടന്നു… “കൂട്ടുള്ളോൻ ഉള്ളപ്പോ ഒരുമിച്ച് പോകുന്നതും ഭാഗ്യം തന്നെ.. അല്ലെ ചാച്ചാ”…

അമ്മമ്മ പിന്നെയും എന്നെ നോക്കി ചിരിച്ചു…

മുത്തുമണി പൊളിയല്ലേ… അമ്മമ്മേ ഒരു ഫോട്ടോ എടുത്താലോന്ന് ചോദിച്ചു… പാവം നിന്ന് തന്നൂട്ടോ…മുഖത്തൊരു വിഷാദം കലർന്ന ചിരി ഉണ്ടായിരുന്നു…

ഇവർക്കൊന്നും valentines day ആഘോഷങ്ങൾ ഇല്ല… പക്ഷെ ഇവരോളം അതിനു അർത്ഥം കൊടുക്കുന്നവർ വേറെ കുറവായിരിക്കണം… സമ്മാനങ്ങളെക്കാൾ പൂക്കളെക്കാൾ ഒക്കെ എത്രയോ അപ്പുറത്താണ് മരണവും കടന്ന്… വർദ്ധക്യവും കടന്നു പരന്നു കിടക്കുന്ന സ്നേഹം……

മിഴി ✍️

Solitary voices

“Why do you fall in tears even when you are happy”?

This question is a repeated one that I have been asking myself

At some points I felt kind of convictions which are not concrete

That interlude in the flow of smiles

I do kick myself to the dip of sorrows

B’cz it’s much awaited for everyone’s life

Often I’ve felt it like a sine wave

When you are extremely peaceful

Suddenly you get a call says your best friend met with an accident

Your smile fades and the whole peace is ruined and transited to the state of agony

It’s often unexpected

Then you might ask a question like

Why should we bother that

For me, insights makes us brighter

Helps us to balance

But we humans try to erase every bad memory with happy moments

Ultimately what comes is ‘confused’

Let the scars be there and remind ourselves not to go back to the same

So I constantly tells my soul don’t be blind on smiles

People comes in goes out

What stays is our soul and body

Solitary voices are much stronger than the ushered vibes of crowd

Love them, b’cz you know you

Infact you are the only one better know you

Mizhi✍️

ചിന്ന ചിന്ന happiness

കുഞ്ഞു കാര്യങ്ങളിലെ വലിയ സന്തോഷത്തെ പറ്റി കുഞ്ഞു സങ്കടം വരുമ്പോ പോലും നമ്മൾ മറന്നു പോകും ല്ലേ?..അങ്ങനെ ഇരുന്നപ്പോ ഇന്നൊരു അനോനിമസ് ഫോൺ കോൾ വന്നു….
“ഹലോ സോണി അല്ലെ?”
“അതേലോ”
“എന്നെ ഓർമ്മയുണ്ടോ”
“ഇങ്ങനെ പെട്ടെന്നു ചോദിച്ചാൽ ഓർമയില്ല.. ആരാണെന്ന് പറയു”
“ഒരുപാട് പ്രസംഗവേദികളുടെ പിന്നാമ്പുറത്തു ന്തൊക്കെയോ പറഞ്ഞിരുന്നിട്ടുണ്ട് നമ്മൾ”
ഓർത്തെടുക്കാൻ ഒരുപാട് പണിപ്പെട്ടില്ല ഭാഗ്യം.. ഓർമയുണ്ട്.. കട്ടിയുള്ള മുടി ഭംഗിയിൽ മെടഞ്ഞിട്ട് ചന്ദനകുറി തൊട്ട്… ലോകപരിജ്ഞാനം നന്നായിട്ടുള്ള ആ സുന്ദരികുട്ട്യേ…ഇപ്പോ എന്റെ നമ്പർ എവിടുന്ന് കിട്ടി എന്ന ചോദ്യം ചോദിക്കും മുൻപേ അവൾ പറഞ്ഞു…
“മമ്മയെ കണ്ടിരുന്നു ബസ് സ്റ്റാൻഡിൽ വെച്ച്… അങ്ങനെ കിട്ടി”
ഈശ്വരാ യു പി സ്കൂൾ കാലത്ത് ജില്ലാ കലോത്സവത്തിന് കണ്ട കുട്ടി ഓർത്തിരിക്കാൻ കാണിച്ച മനസിന്റെ മുന്നിൽ ഞാൻ പൂജ്യമായത് പോലെ… വല്ലാത്ത സന്തോഷം… ഒപ്പം ഓർമ്മിക്കാൻ ഞാൻ മെനകെടാറില്ലാത്തത്തിൽ കുറ്റബോധവും…

നല്ല ഭംഗിയുണ്ട് ഓർമകൾക്ക്… നല്ല സൗരഭ്യമുണ്ട് വാക്കുകൾക്ക്…
ഓർമിക്കുവാൻ ഞാൻ നിനക്കെന്ത് നൽകണം.. ഓർമിക്കണം എന്ന വാക്ക് മാത്രം..
മിഴി ✍️

Lack of empathy

ഖബർ വായിച്ചു നിർത്തിയ അന്ന് മുതൽ മനസ്സിൽ തികട്ടിയ ഒരു ചിന്ത ‘ lack of empathy disorder’. അതിനു സഹഭാവം ഇല്ലായ്മ ഒരു തെറ്റാണോ? അതൊക്കെ വ്യക്തിപരമായ സ്വാതന്ത്ര്യമല്ലേ എന്ന ചോദ്യം നമുക്ക് ചോദിക്കാൻ വകുപ്പുണ്ട്..

കുട്ടികാലത്തു നിസ്സാരം കുരുത്തക്കേടുകൾക്ക് ചുട്ട പെട കിട്ടിക്കഴിഞ്ഞു നമ്മളൊക്കെയും ചിന്തിച്ചു കാണില്ലേ.. “അമ്മയ്ക്ക്.. അച്ഛന്.. ടീച്ചർന് ഒന്നും നമ്മളോട് സ്നേഹമില്ലെന്ന്”.. അതിന്റെ അമർഷത്തിൽ കുറെ വാശി കാണിച്ചു മിണ്ടാതെ നടന്നും പട്ടിണി ഇരുന്നും ഒക്കെ കടന്നു പോയിട്ടുണ്ടാവും… വളർച്ചയുടെ ഓരോ ഘട്ടത്തിലും സ്നേഹമില്ലായ്മ ഉണ്ടെന്നു തോന്നിപ്പിക്കുന്ന വിടവുകൾ എത്രയാണ് ഉണ്ടായിട്ടുള്ളത്…അവയിൽ ചിലതൊക്കെ തീർത്ത മുറിവുകൾ ഇന്നും ഉണങ്ങാതെ കിടപ്പുണ്ടോയെന്ന് ആര് കണ്ടു?ആരുടെയെങ്കിലുമൊക്കെ കഥയിലെ വില്ലൻ കഥാപാത്രമായി മാറാതെ എങ്ങനെ ഒരാൾക്കു ജീവിച്ചു മരിക്കാൻ പറ്റുക?

അവരവരുടെ കഥയിലെ നന്മമരം നായകൻ / നായിക ആയിട്ട് മാത്രമാവും നമുക്ക് ഒരു കഥ പറഞ്ഞു മുഴുവിപ്പിക്കാനാവു.. ഇടയ്ക്ക് എപ്പോഴെങ്കിലും സ്വയം ഒന്ന് താഴ്ത്തിയിട്ട് പറഞ്ഞാലും കഥയുടെ രത്നാചുരുക്കത്തിൽ നമ്മൾ ‘പാവം പരിഷകൾ’ തന്നെയല്ലേ? അതിൽ നിന്ന് അല്പമൊന്നു മാറി ചിന്തിച്ചാൽ.. മറ്റൊരാളുടെ വീക്ഷണമെന്തെന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ ഉണ്ടാകുന്ന മാറ്റം വളരെ ആഴമുള്ളതാണ്… ശരിയും തെറ്റും വേർതിരിച്ചു നമ്മൾ ഉണ്ടാക്കിയ കോടതിയിൽ നമ്മൾ തന്നെ തൂക്കിലേറ്റിയ മനുഷ്യരെ പറ്റി ഓർത്താൽ ഒരു കാര്യം വ്യക്തമാണ്.. അവരോ നമ്മളോ ആരോ ഒരു കൂട്ടർ ഏതോ ഒരു കാലഘട്ടത്തിൽ ‘സ്നേഹമില്ലായ്മ’ എന്ന അവസ്ഥ കടന്ന് പോയതാണ്…

വാക്വാദങ്ങൾക്കിടയിൽ ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു… “നിനക്ക് ഞാനായിരുന്നു ചിന്തിക്കുന്നതിനു പരിധികളുണ്ട്. അതുകൊണ്ട് അതിനെ കുറ്റപ്പെടുത്താൻ എങ്ങനെ കഴിയും?”.. അതെന്റെ ഉള്ളിലേക്കിട്ട കനൽ ആയിരുന്നു..മറ്റൊരാളുടെ ചിന്തകളിലേക്ക് പോലും നീട്ടുന്ന ആർദ്രമായ ഒരു കരുതൽ… അതില്ലാതെയാകുന്നിടത്തു ഏതു ബന്ധത്തിനാണ് പ്രസക്തി??.. ഇവിടെ വിശ്വസിച്ചു പോകുകയാണ്… സഹഭാവമില്ലായ്മ ഒരു ക്രമകേട് തന്നെയാണെന്ന്…. തിരുത്തപ്പെടേണ്ടത് മനഃസമാധാനത്തിനു അത്യാവശ്യമാണെന്ന്…. സ്നേഹം ഉത്കൃഷ്ടമാണ്… വിശ്വാസം.. പ്രതീക്ഷ.. സ്നേഹം.. ഇതിലേറ്റം ഉദാത്തമായതെന്ന് തോന്നിയതും സ്നേഹം തന്നെയാണ്… കാരണം അതിന്റെ ദാരിദ്ര്യം വർധിച്ചു വരുന്നു…കൊടുത്തത് കൊണ്ട് നഷ്ടം ഉണ്ടാവില്ലെന്ന് ഉറപ്പുള്ള ഒന്ന് സ്നേഹമാണെന് തോന്നിയിട്ടുണ്ട്… ചിലപ്പോൾ വിപരീത അഭിപ്രായം ഉണ്ടാവാം..നമ്മുടെ പ്രതീക്ഷകളാണ്… എതിരെ നിൽക്കുന്ന ആളോട് സ്നേഹമസ്രുണമായി പുഞ്ചിരിച്ചാൽ തിരിച്ചൊരു ചിരി കിട്ടുമെന്ന പ്രതീക്ഷ…എങ്ങാനും അത് സംഭവിച്ചില്ലെങ്കിൽ അയാൾ തീയിൽ ചവിട്ടി നിക്കുന്ന അവസ്ഥയാണോ അല്ലയോ… ഇനി അത് അയാളുടെ പ്രകൃതമാണോ… ഒന്നും അറിയില്ലെങ്കിലും വിധിക്കും…”എന്ത് മനുഷ്യരാണ്.. ഒന്ന് ചിരിച്ചാൽ ന്താ ഇത്ര കുറയാൻ.. നാളെ തൊട്ട് ഞാനും മൈൻഡ് ചെയ്യില്ല”.. ഈ ഗദ്ഗദം കൂടാതെ ഇനിയും അയാളോട് ചിരിക്കാൻ മാത്രം വിശാലത വളർത്താൻ എല്ലാവർക്കും പറ്റും.. പക്ഷെ അത്രയ്ക്കൊന്നും സ്വന്തം ചാപല്യങ്ങളെ വിശദമായി പഠിക്കുന്ന സമ്പ്രദായം നമ്മുടെ സംസ്കാരത്തിൽ അധികം വന്നിട്ടില്ല… സ്നേഹമില്ലായ്മ ഒരു മരുഭൂമി അവസ്ഥയാണ്… അതിൽ കടന്നു പോകണം… എന്നിട്ട് മരുപച്ച പോലെ മനുഷ്യരെ കണ്ടുമുട്ടുക..അപ്പോഴല്ലേ നമുക്കറിയൂ…. എന്താണീ..’lack of empathy disorder’!!!!

മിഴി ✍️