
How does the real heartbreak look like?
When you give all your blood and sweat for your people
And when you say
You’re down
You need help
They node their head with disappointment
They open their hands and shows nothing to give you
What happens here?
Are we expecting the same love you gave
Are we expecting them to treat with the same affection you gave
No! Never!
It’s ok to feel hurt in such intense moments
But we shouldn’t harden our heart for the reason
Bcz’ it’s a scar on the soul and it would make an ashamed mark
Which might hinder us to be the kind hearted again
Your soul is not validated by other’s reactions!!
Mizhi✍️
അതെ, ഇതു വായിച്ചപ്പോൾ കുറച്ചു നാൾ മുന്നെ എന്റെ ലൈഫിലും ഇതു പോലെ ഒന്ന് ഉണ്ടായി. ലൈഫിൽ എല്ലാം നഷ്ടപെട്ടു പോയി എന്നു തോന്നിയ നിമിഷം, എന്തു ചെയ്യണം എന്ന് അറിയാതെ ഒരു ഭ്രാന്തനെ പോലെ എങ്ങോട്ടെന്നില്ലാതെ അലഞ്ഞ ദിവസങ്ങൾ, നിങ്ങൾക്ക് അറിയുമൊ, ഞാൻ ഇന്നുവരെ ആരിൽ നിന്നും ഒന്നും ആഗ്രഹിച്ചിട്ടില്ല. എന്നാൽ ആ ദിവസങ്ങളിൽ ഞാൻ ആരെങ്കിലും കുറച്ചുനേരം എന്നോട് മിണ്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. സമാധാനിപ്പിക്കാൻ വേണ്ടി എങ്കിലും ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ എന്ന്. എന്നാൽ ആരും ഉണ്ടായില്ല. ഞാൻ പ്രിയപ്പെട്ടത് എന്ന് കരുതിയവർ പോലും ആ സമയത്ത് മാറ്റി നിർത്തി. ഒരോ വട്ടവും അവരുടെ മുന്നിൽ നിന്നും പടി ഇറങ്ങുമ്പോൾ ഹേമന്തേട്ടാ… ഇപ്പൊ പോകണ്ട , ഇരിക്ക്, എന്നു പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. നമ്മൾ ആഗ്രഹിക്കുന്നതക്കെ നടന്നാൽ പിന്നെ എന്ത് ലൈഫ് അല്ലെ. ഞാൻ അത്രക്ക് അവരെ വേദനിപ്പിച്ചിട്ടുണ്ടൊ? അറിയില്ല. എന്നാൽ വേദനിപ്പിച്ചിട്ടുണ്ട്. എന്നോട് അയാൾ പറയുമായിരുന്നു നമ്മൾ പറയുന്നത് കേൾക്കാൻ ഒരു ആൾ ഉണ്ടാകുന്നത് ഒരു ഭാഗ്യം ആന്നെന്ന്. അന്ന് അതിന്റെ വില ഞാൻ മനസിലാക്കിയില്ല. ഇന്ന് അത് ശെരിയാണ്. ഞാൻ അറിയുന്നു. എന്നാൽ പരാതിയൊ പരിഭവമൊ ഇല്ല. ഞാൻ അവരെ സ്നേഹിച്ചത് സത്യമാണ്. അവരോട് ഒന്നേ പറയാൻ ഉള്ളു. എന്നെങ്കിലും എന്റെ അവസ്ഥ നിങ്ങൾക്ക് ഉണ്ടായാൽ, നിങ്ങളുടെ കഥകളും കവിതകളും നിങ്ങൾക്ക് സന്തോഷം തരുന്നില്ലാന്നു കണ്ടാൽ, മിണ്ടാൻ ഒരു ആളും ഇല്ലാന്നു തോന്നിയാൽ നിങ്ങൾക്ക് എന്നെ വിളിക്കാം. നിങ്ങൾ ഈ ലോകത്തിന്റെ ഏതൊരു കോണിൽ ആണെങ്കിലും ഞാൻ വരും.
ഇന്നും ഞാൻ അവരെ കാണുന്നുണ്ട്, അവരുടെ സന്തോഷങ്ങൾ അറിയുന്നുണ്ട്. 😊 അതു മതി.
“When i need you most
You left me.” എവിടെയൊ വായിച്ചതാണ്.
LikeLike
ആരെങ്കിലും വരുമ്പോൾ അവർ പറയുന്നതിനെ നമ്മുടെ വികാരവിക്ഷോഭങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞോന്നു ആലോചിച്ചു നോക്കാറുണ്ട് ഞാൻ…. അപ്പോ മനസിലാവും… അവർക് നമ്മൾ പറഞ്ഞത് മനസിലായിരുന്നോ… ഇല്ലയോ… സ്ഥിരത ഇല്ലായ്മ ആണ് ജീവിതത്തിന്റെ ഏറ്റവും വലിയ സ്ഥിരത എന്ന് ഞാൻ ഏറെ മുന്നേ മനസിലാക്കിയത് കൊണ്ട് ഒന്നിനേം തടഞ്ഞു നിർത്തുന്നത് ഇപ്പോ നന്നേ കുറവാണു… വിശ്വസിപ്പിക്കാൻ… അംഗീകരിപ്പിക്കാൻ ശ്രെമിക്കുക തന്നെ ഒരു കഠിനധ്വാനമാണ്… എന്നിട്ടതിന്റെ ഫലം വളരെ മോശമായാൽ അതിനേക്കാൾ ദുഃഖം വേറെ കാണില്ലലോ… ഈ പറയുന്ന എനിക്കെന്റെ അവസ്ഥകളിൽ ആരെയും ഞാൻ വിളിച്ചു വരുത്താതെ കണ്ടിട്ടില്ല… വന്നാൽ തന്നെ ഞാൻ പറയുന്നത് അവർക്കൊന്നും തന്നെ മനസിലാവില്ല… ഒകെ കഥയും കവിതയുമെന്നാണ് ആളുകൾ എടുക്കുവാ.. അതിലാവരെ തെറ്റ് പറയില്ല ഞാൻ… എന്റെ എഴുത്തിനു അശ്വസിപ്പിക്കാൻ കഴിയുന്നത്രയൊന്നും മനുഷ്യരെന്നെ അശ്വസിപ്പിച്ചിട്ടില്ല… കാരണം എനിക്കെന്നെ അറിയുന്നത്ര മറ്റാർക്കും അറിയില്ല…better to live without promises… Better to live with the flow… Better love each other without expectations…പിന്നെ നമ്മൾ മനുഷ്യർക്ക് ഒരു കൊഴപ്പമുണ്ട്… നമ്മൾ ചെയ്ത നല്ലത് മാത്രേ ഓർത്തിരിക്കു.. അവർ നമുക്ക് ചെയ്തതൊക്കെ… കെട്ടിരുന്നതൊക്കെ അതൊക്കെ വെറും ജലരേഖ പോലെയാവും… അതിപ്പോ ഞാനായാലും ആരായാലും…. അതാണല്ലോ life ന്റെ iimpermanence… നമ്മൾ ഊഹിച്ചെടുക്കുന്ന സന്തോഷങ്ങൾ ഒന്നും ചിലപ്പോ ഈ പറയുന്നോര്ടെ ജീവിതത്തിൽ കാണില്ല… Because we are a sad generation with happy photos…Btw I still remember you..!!..❤❤.✨️✨️✨️✨️
LikeLiked by 1 person