മുൻപ്…ഇന്നും..ഇനിയും

വേദനകളില്ലാത്ത മനുഷ്യരുണ്ടോ?? അവൾ /അവൻ എപ്പഴും സന്തോഷായിട്ടാണ് എന്നൊക്കെ നമ്മൾ ആരെയെങ്കിലുമൊക്കെ പറ്റി പറഞ്ഞിട്ടുണ്ടാവില്ലേ?

തീർച്ചയായും…. അതവർക്ക് മറ്റൊരു ദുഖവും ഇല്ലാത്തത് കൊണ്ടല്ലെന്ന് അങ്ങനുള്ളവരെ അടുത്തറിഞ്ഞപ്പോഴാണ് അറിഞ്ഞത്… മനുഷ്യന്റെ മനസ് അത്ര ആർദ്രമായ വികാരങ്ങളോട് കാണിക്കുന്ന ഒരു അടുപ്പമുണ്ട്… ചില മനുഷ്യർ അറിഞ്ഞോ അറിയാതെയോ അടുത്തു പോകുന്നത് അങ്ങിനെയാണല്ലോ… പിന്നീട് അവരുടെ സന്തോഷവും സങ്കടവുമൊക്കെ നമ്മുടെയും കൂടെയാവുകയാണ്… നമുക്ക് മാത്രമായൊരിടം പരസ്പരം നിർമിക്കുകയാണ് മെല്ലെ മെല്ലെ…. ഈ വൈകാരിക ബന്ധത്തിന് പുറത്ത് നിൽക്കുന്ന ഗാർഹിക സാമൂഹിക ചുറ്റുപാടുകൾ പലപ്പോഴും മനുഷ്യർ തമ്മിൽ സ്വരച്ചേർച്ച കുറവുകൾ ഉണ്ടാക്കുകയും ചെയ്യും…. മനസിലാക്കാൻ…തിരുത്താൻ…. തയ്യാറാവുന്നിടത്തു ഏതു ബന്ധവും ആ വൈകാരിക ഭംഗി നിലനിർത്തി പോകും…

ഇനി അങ്ങനല്ലാതെയുള്ള ഒരു സ്ഥിതിയുണ്ട്… നമ്മൾ ഒരാളെ ചേർത്തു നിർത്തുമ്പോൾ അയാളുടെ ബന്ധങ്ങൾ കൂടിയാണ് ചേർത്തു പിടിക്കുന്നത്… അതിലുണ്ടാകുന്ന എന്ത് ഏറ്റ കുറച്ചിലുകളും പരസ്പരമുള്ള ഇടപെടലുകളിൽ വ്യക്തമാകും…. പറയാൻ കാത്തു നിക്കാതെ ചോദിച്ചാലും…അടുത്തിരിക്കുന്ന ആളുടെ അവസ്ഥ മനസിലായിട്ടും അയാൾ പറയട്ടെന്ന് കരുതി കാത്തിരുന്നാലും ഉണ്ടാകുക ഒരേ മോശം ഫലം തന്നെയാണ്…

ഉള്ളു തുറന്നു പറയാൻ ഉറപ്പുണ്ടെന്ന് കരുതുന്നവരോട് എത്ര കാലം നമുക്ക് ഓടിയൊളിക്കാൻ പറ്റും? ചില ഇടങ്ങളിൽ കുറച്ചു കഠിനമായി ചിന്തിച്ചു തീരുമാനങ്ങൾ എടുക്കേണ്ടി വരും… അതിന്റെ പരിണിത ഫലം കൊണ്ട് നമുക്ക് വ്യക്തികൾ നഷ്ടമായേക്കാം…. അത് മെല്ലെ മെല്ലെ ഒലിച്ചു പോകുന്നത് കാണാൻ കഴിയും… അപ്പോൾ രണ്ട് ചോയ്സ് ഉണ്ട് നമുക്ക്…

നിങ്ങൾ പോയാലും ഞാൻ ഇങ്ങനെ തുടരുമെന്ന് വെറുതെ ഒരു ചിരി ചാർത്തി നടക്കാം… അല്ലെങ്കിൽ അതോർത്തു എറേനാൾ വേദനിക്കാം… അവരെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കാം.. ഒരിക്കൽ വിണ്ടു പോയ വിശ്വാസങ്ങളെ വീണ്ടെടുക്കാൻ ചിലപ്പോ കഴിഞ്ഞെന്നും വരില്ല…

ഇതിൽ ആദ്യത്തേത് കാണിച്ചു നടക്കുന്ന ഞാൻ അടങ്ങുന്ന ഒരു കൂട്ടത്തെ എനിക്കറിയാം… സത്യത്തിൽ അവർ ആ നഷ്ടങ്ങളെ താലോലിച്ചു ഏറെ കാലം വേദനിച്ചിട്ടുള്ളവരാണ്… അതിൽ നിന്ന് പഠിച്ചവരാണ്… അവർ കരയാത്തവരല്ല.. നമ്മൾ അവരെ ലോലഹൃദയരായ.. എപ്പോഴും സഹതാപം വാങ്ങി ജീവിക്കാൻ കൊതിക്കുന്നവരിൽ നിന്ന് മാറ്റി നിർത്തി ‘bold hearted’ എന്നൊരു അലങ്കാരം ഇട്ട് കൊടുക്കും…ഇത്തരക്കാരും എപ്പോഴും വേദനകൾ പറയുന്ന ഒരു വിഭാഗവും ഒരു വ്യക്തിക്ക് ചുറ്റും നിൽകുമ്പോൾ സ്വഭാവികമായും കദന കഥ പറയുന്നവരിലേക്ക് നമ്മുടെ കണ്ണുകൾ എത്തിച്ചേരും… അവിടെ വൈകാരികമായി പക്വത ഉള്ളത് കൊണ്ട് മാത്രം ആളുകളെ പിടിച്ച് നിർത്താതെ… അവരുടെ പടിയിറക്കത്തെ ചിരിച്ചു കൊണ്ട് നോക്കി നില്കുന്നവരുടെ മനസ്സ് ഒട്ടും പരിഗണിക്കപ്പെടില്ല…

മനുഷ്യർ കരഞ്ഞിട്ടുണ്ട്… ഒരുപാട്… ഏറെ പ്രിയപ്പെട്ട മനുഷ്യർ അങ്ങനെ എത്രയോ നിസാരമായി പരിഹരിക്കാവുന്ന വിഷയങ്ങളിൽ നിന്ന് ഇറങ്ങിപോകുമ്പോൾ…കുഞ്ഞായിരുന്നപ്പോൾ തൊട്ട് ഉള്ള practice ആവും…I always observe what do I feel and then the reaction of people on my feelings… അതിൽ നിന്ന് പഠിക്കുവാ… പെട്ടെന്ന് അസുഖം മാറണമെന്ന് വാശി പിടിക്കുമ്പോലെ പെട്ടെന്ന് സങ്കടം മാറണമെന്ന് കരുതിയിരുന്നു പണ്ട്… ഇപ്പോ അതിനെ കുറച്ചൊന്നു മാറ്റി… സമയമെടുത്തു സങ്കടം മാറട്ടെ… അതിനിടയിൽ ജീവിക്കാൻ ലഭിക്കുന്ന ഓരോ നിമിഷവും അത്ര വിലപ്പെട്ടതാണ്… അതിനു ആ വില കൊടുത്തേ പറ്റു…

നമുക്കിഷ്ടമുള്ളതൊക്കെയും സ്വന്തമാക്കാൻ ഉള്ളതല്ല… വളരെ ചെറിയ ആയുസ്സിൽ ചിരിക്കാൻ കരയാൻ ആഘോഷിക്കാൻ നെടുവീർപ്പെടാൻ ഒക്കെയുള്ള ഒരുപാട് അവസരങ്ങളെ അതിന്റെ പൂർണതയിൽ തന്നെ സ്വീകരിക്കാൻ മുന്പും ഇന്നും ഇനിയെന്നും ജീവിതം പഠിപ്പിക്കുന്നുണ്ട്….

വൈകാരികമായ പക്വത എന്നാൽ അർത്ഥം അവർക്ക് വികാരങ്ങളില്ല എന്നല്ല… മറിച്ച് അവർ അതിനെ മറ്റൊരു കോണിൽ വീക്ഷിക്കുന്നു… സ്വാർത്ഥത ഒരു പടി താഴെ നിർത്താൻ തയ്യാറാവുമ്പോൾ നമ്മുടെ കാര്യങ്ങൾ സ്വയം ചെയ്യാൻ ശ്രമിച്ചു തുടങ്ങും… കൂടെനിൽക്കുക എന്നാൽ കൂടെ നടന്നു തനിയെ നടക്കാൻ കഴിവില്ലാതെ ആക്കുക എന്നല്ല അർത്ഥം എന്നെനിക്കിപ്പോൾ ബോധ്യമുണ്ട്…കുഞ്ഞിലേ ന്റെ ആങ്ങളയ്ക്ക് സ്കൂൾ വിട്ടു വന്നാൽ ഷർട്ട്‌ അഴിക്കാൻ മടിയായിരുന്നു… മമ്മ ഒരു 7 വയസ്സ് വരെ ചെയ്തു കൊടുത്തിരുന്നു… ഒരു ദിവസം മമ്മ mind ചെയ്തില്ല… അവൻ രാത്രി വരെc യൂണിഫോം മാറ്റാതെ ഇരുന്ന് കരഞ്ഞു… അവസാനം അവൻ തന്നെ എങ്ങനെയോ അഴിച്ചു… പിറ്റേന്ന് മുതൽ അവൻ തനിയെ ചെയ്തു… വളർന്ന ശേഷം മമ്മ ഇത് പറഞ്ഞു ചിരിക്കുമ്പോൾ എനിയ്ക്ക് സന്തോഷം തോന്നി…അവനെ വീണ്ടും താങ്ങി നടന്നു വഷളാക്കാതിരുന്ന ആ കരുതലിനോട് ഒരു ബഹുമാനം!!

ഇതൊക്കെയും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഞാൻ വീണ്ടും ഓർമിച്ചെടുത്തു…. ഓർമ്മിക്കാൻ ഇട വന്ന സാഹചര്യത്തോട്… വ്യക്തികളോട്… എനിക്ക് നന്ദി മാത്രം… കാരണം…Upon his grace I keep learning since I close my eyes….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s